ആലപ്പുഴ – ബി ജെ പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് കൊല്ലപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജ് വി ജി ശ്രീദേവിക്കാണ് പോലീസ് സുരക്ഷ ശക്തമാക്കിയത്. സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ ജഡ്ജിക്കെതിരെ ഭീഷണികളുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്വാര്‍ട്ടേഴ്സില്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്. എസ് ഐ അടക്കം 5 പൊലീസുകാരുടെ കാവലാണുള്ളത്.