പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തിരുവനന്തപുരത്തെത്തും. രാവിലെ 10ന് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി വിഎസ്എസ്സിയിലേക്കു പോകും. അവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും.
തുടര്‍ന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. രാവിലെ 11.30 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് മത്സരം. അര ലക്ഷം പേര് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സമ്മേളനത്തിനെത്തുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
വിവിധ നിയോജക മണ്ഡലങ്ങളില്‍ നിന്നായി പുതുതായി ബിജെപിയിലെത്തിയ ആയിരത്തോളം പേരും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും സമ്മേളനത്തിനെത്തും. രണ്ടു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നാളെ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെയും ബുധനാഴ്ച രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 വരെയും നഗരത്തില്‍ സിറ്റി പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
നാളെ രാവിലെ 5 മുതല്‍ ഉച്ചയ്ക്ക് 2 വരെ ആഭ്യന്തര വിമാനത്താവളം, ശംഖുമുഖം, ഓള് സെയിന്റ്സ്, കൊച്ചുവേളി, മാധവപുരം, സൗത്ത് തുമ്പ, പൗണ്ട്കടവ് വരെയുള്ള റോഡിലും ഓള് സെയിന്റ്സ് ജംക്ഷന് മുതല്‍ ചാക്ക, പേട്ട, പാറ്റൂര്‍, ആശാന് സ്ക്വയര്‍, പാളയം രക്തസാക്ഷി മണ്ഡപം, വിജെടി, സ്പെന്‍സര്‍ ജംക്ഷന്, സ്റ്റാച്യൂ, പുളിമൂട് വരെയുള്ള റോഡിലും സെക്രട്ടേറിയറ്റിനും സെന്‍ട്രല്‍ സ്റ്റേഡിയത്തിനും ചുറ്റുമുള്ള റോഡിലും വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ബുധന്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെ ആഭ്യന്തര വിമാനത്താവളം, ശംഖുമുഖം, ഓള് സെയിന്റ്സ്, ചാക്ക, ഈഞ്ചയ്ക്കല്‍ വരെയുള്ള റോഡിലും വാഹന നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ റോഡുകള്‍ക്ക് ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.
ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലോ ഇടറോഡുകളിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും.