ബാഹുബലി എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ പാന്‍ ഇന്ത്യന്‍ താരമായി മാറിയ താരമാണ് പ്രഭാസ്. ബാഹുബലിക്ക് ശേഷം നടന്റെതായി റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം പരാജയമായിരുന്നെങ്കിലും ആരാധകരുടെ ഇഷ്ടതാരമാണ് പ്രഭാസ്. താരത്തിന്റെ കരിയര്‍ മാത്രമല്ല ,വ്യക്തിജീവിതവും ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ പ്രഭാസിന്റെ വിവാഹം എന്നുണ്ടാകും എന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക് അവസാനം ഉത്തരം നല്‍കിയിരിക്കുകയാണ് കുടുംബം.
പ്രഭാസിന്റെ പിതൃസഹോദരിയും അന്തരിച്ച നടന് കൃഷ്ണം രാജുവിന്റെ ഭാര്യയുമായ ശ്യാമള ദേവിയാണ് താരത്തിന്റെ ബാച്ചിലര്‍ ലൈഫ് അവസാനിക്കാന്‍ പോവുകയാണെന്നും ഉടന്‍ വിവാഹിതനാകുമെന്നും പറഞ്ഞത്. തന്റെ ഭര്‍ത്താവിന്റെയും ദുര്‍ഗാ ദേവിയുടെയും അനുഗ്രഹം പ്രഭാസിനൊപ്പം ഉണ്ടെന്ന് ശ്യാമള ദേവി പറയുന്നു.