പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അപാകതയെ തുടര്‍ന്ന് കരാര്‍ കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ടിനെ കരിമ്പട്ടികയില്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. കമ്പനിയുടെ എ ക്ലാസ് ലൈസന്‍സ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് നല്കിയ ഹരജി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ നല്കിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
കാരണം കാണിക്കാതെയും തങ്ങളുടെ വാദം കേള്‍ക്കാതെയുമാണ് കരിമ്പട്ടികയില്പെടുത്തിയതെന്നാണ് കമ്പനി വാദിച്ചത്. മേല്‍പ്പാലം പുതുക്കി പണിയേണ്ടി വന്നതുമായി ബന്ധപ്പെട്ട് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് കരാര്‍ ലംഘനം നടത്തി. ഉദ്ഘാടനം നടത്താന്‍ 2016 ല്‍ മഴക്കാലം വകവെക്കാതെ പണി പൂര്‍ത്തിയാക്കേണ്ടി വന്നു. 1992 മുതല്‍ നിര്‍മാണ രംഗത്തുള്ള തങ്ങള്‍ ഇന്ത്യയൊട്ടാകെ 100 ലേറെ പദ്ധതികള്‍ പൂര്‍ത്തിയാക്കിയെന്നും 45 പദ്ധതികള്‍ കേരളത്തിലാണെന്നും ഇവയില്‍ 23 എണ്ണം പാലങ്ങളാണെന്നും ആര്‍ഡിഎസ് വാദിച്ചു.പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം അനുസരിച്ച് അഞ്ചുവര്‍ഷത്തേക്ക് ആണ് ആര്‍ഡിഎസിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ആര്‍ഡിഎസിന് കമ്പനി പേരിലോ ബിനാമി പേരിലോ സര്‍ക്കാരിന്റെ ടെന്‍ഡറുകളില്‍ പങ്കെടുക്കാനാവില്ല. 2023 ഫെബ്രുവരിയിലാണ് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തിയത്.