ഓണം ബമ്പര്‍ ഒന്നാം സമ്മാനമായ 25 കോടി രൂപ അടിച്ച തമിഴ്നാട് സ്വദേശികള്‍ സംസ്ഥാന ലോട്ടറി ഓഫീസിലെത്തി ടിക്കറ്റ് സമര്‍പ്പിച്ചു. തമിഴ്നാട്ടിലെ തിരുപ്പൂര്‍ സ്വദേശികളായ നാലുപേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പാണ്ഡ്യരാജ്, നടരാജന്, കുപ്പുസ്വാമി, രാമസ്വാമി എന്നിവര്‍ക്കാണ് ഒന്നാം സമ്മാനം. ഇവര്‍ വാളയാറില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. നാല് പേരും ഒരുമിച്ചെത്തുകയായിരുന്നു.
ഈ മാസം 15നാണ് അന്നൂര്‍ സ്വദേശി നടരാജന് വാളയാറിലെ ബാവ ഏജന്‍സിയില്‍ നിന്ന് 10 ഓണം ബംബര്‍ ടിക്കറ്റുകള്‍ വാങ്ങിയത്. ഇതില്‍ നിന്ന വിറ്റ ഒരു ടിക്കറ്റിനാണ് സമ്മാനമടിച്ചത്.