ട്രെയിനുകള്‍ പുകവലിക്കാന്‍ പാടില്ലാത്തതാകുന്നു. സെക്ഷന്‍ 167 പ്രകാരം യാത്രക്കാര്‍ ട്രെയിനുകള്‍ക്കുള്ളില്‍ വച്ച് സിഗരറ്റ് വലിക്കുന്നത് നിരോധിച്ചിട്ടുമുണ്ട്. എന്നാല്‍ നിയമം മറികടക്കാന്‍ ചിലരെങ്കിലും ട്രെയിനിലെ ബാത്ത്റൂമുകളെ സ്മോക്കിങ് റൂമാക്കിമാറ്റാറുണ്ട്.എന്നാല്‍ ഇക്കാര്യം വന്ദേഭാരത് ട്രെയനില്‍ കയറിയാല്‍ നടക്കില്ല, അതായത് വന്ദേഭാരതിലെ ടോയ്ലെറ്റില് കയറി സിഗരറ്റ് വലിച്ചാല്‍ ട്രെയിന്‍ അപ്പോള്‍ നില്ക്കും വലിച്ചയാള്‍ക്ക് നല്ല പിഴയും കിട്ടും. ഈ പ്രശ്നത്താല്‍ കേരളത്തിലെ പുതിയ വന്ദേഭാരത് ഒരാഴ്ച്ചക്കുള്ളില്‍ രണ്ട് തവണയാണ് നിന്നത്. വന്ദേഭാരത് എക്സപ്രസ്സില്‍ കോച്ച് യാത്രക്കാര്‍ കയറുന്ന സ്ഥലം, ടോയ്ലെറ്റിനകം ഉള്‍പ്പെടെ സ്മോക്ക് ഡിറ്റക്ഷന്‍ സെന്‍സറുണ്ട്. ട്രെയിനിനകത്തുള്ള പുകയുടെ അളവ് സെന്‍സറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അളവില്‍ കൂടുതലായാല്‍ അവ പ്രവര്‍ത്തിച്ച് ലോക്കോ കാബിനില്‍ ഡിസ്പ്ലേയില്‍ അലാറം മുഴങ്ങുമെന്ന് മാത്രമല്ല ഏത് കോച്ചില്‍ എവിടെ നിന്നാണ് പുക വരുന്നതെന്നും സ്ക്രീനില്‍ കാണിക്കും. പുക വലിച്ചയാള് അപ്പോള്‍ തന്നെ പിടിയിലാകും.