കോഴിക്കോട് കുന്ദമംഗലം എൻഐടിയിൽ അസിസ്റ്റൻറ് പ്രൊഫസർക്ക് കുത്തേറ്റു. സിവില്‍ എന്‍ജിനിയറിങ് വിഭാഗം പ്രൊഫസര്‍ ജയചന്ദ്രനാണ് കുത്തേറ്റത്. തമിഴ്നാട് സ്വദേശി വിനോദ് കുമാറാണ് കുത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:15 ഓടെയാണ് സംഭവം. കുത്തേറ്റ ജയചന്ദ്രനും കുത്തിയ വിനോദ് കുമാറും മദ്രാസ് ഐഐടിയിലെ സഹപാഠികളായിരുന്നു.. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അധ്യാപകന് കഴുത്തിനും വയറിനും കൈക്കും ആണ് പരിക്കേറ്റത്.സർട്ടിഫിക്കറ്റ് നൽകാത്തതുമായി ഉണ്ടായ തർക്കമാണ് കുത്തി പരിക്കേൽപ്പിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം,