രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് രേഖപ്പെടുത്തിയ എല്ലാ പാഠപുസ്തകങ്ങളിലും തിരുത്തല്‍ വരുത്താന്‍ എന്‍ സി ഇ ആര് ടി. ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിന് പകരം എല്ലായിടത്തും ഭാരത് എന്നാക്കാന്‍ എന്‍ സി ഇ ആര് ടി സമിതി ശുപാര്‍ശ നല്കി. പ്രാചീന ചരിത്രത്തിന് പകരം ഇനി ക്ലാസിക്കല്‍ ഹിസ്റ്ററി പഠിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്. മധ്യകാല, ആധുനിക ചരിത്രമെന്ന് വിഭജനമില്ല. പുരാണങ്ങള്‍ പഠിപ്പിക്കുന്നതില്‍ രാഷ്ട്രീയമില്ല. പാഠപുസ്തകങ്ങളില്‍ ഇനി ഭാരതം എന്നേ ഉണ്ടാകൂ എന്നും അദ്ദേഹം പ്രതികരിച്ചു. സി ഐ ഐസകിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ശുപാര്‍ശ നല്‍കിയത്.
സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങള്‍ സംബന്ധിച്ച് എന്‍സിആര്‍ടി നിയോഗിച്ച സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന് എല്ലാ പാഠപുസ്തകങ്ങളിലും രേഖപ്പെടുത്താന്‍ ശുപാര്‍ശ നല്‍കിയത്. സമിതി ഐകകണ്ഠേന എടുത്ത തീരുമാനമാണിതെന്നാണ് വിവരം.