നവരാത്രി പൂജകള്‍ക്കായി വിദ്യാ ദേവത സരസ്വതിയും വേളിമല കുമാരസ്വാമിയും മുന്നൂറ്റിനങ്കയും ഈ വരുന്ന 12 ന് പത്മനാഭപുരത്തു നിന്ന് തിരിക്കും, 4ന് തലസ്ഥാനത്തെത്തും. 2 ന് രാവിലെ എട്ടിന് ഉടവാള് കൈമാറ്റത്തിനു ശേഷം പത്മനാഭപുരം തേവരക്കെട്ടില്‍ നിന്ന് വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ആരംഭിക്കും. ആദ്യ ദിവസം കുഴിത്തുറ മഹാദേവ ക്ഷേത്രത്തില്‍ വിശ്രമം. 3 ന് രാവിലെ കുഴിത്തുറയില്‍ നിന്നും പുറപ്പെടുന്ന ഘോഷയാത്രയ്ക്ക് കളിയിക്കാവിളയില്‍ സ്വീകരണം.
നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിശ്രമത്തിനു ശേഷം 14 ന് രാവിലെ 7 ന് പുറപ്പെടുന്ന ഘോഷയാത്ര വൈകിട്ട് കരമനയില്‍ എത്തും.
കരമന ആവടി അമ്മന്‍ കോവിലില്‍ ഇറക്കി പൂജയ്ക്കു ശേഷം പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലേക്ക് ആചാരപരമായ എഴുന്നള്ളത്ത് പത്മനാഭ സ്വാമിയെ വണങ്ങിയ ശേഷം സരസ്വതി ദേവിയെ നവരാത്രി മണ്ഡപത്തിലും കുമാര സ്വാമിയെ ആര്യശാല ക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ക്ഷേത്രത്തിലും പൂജയ്ക്കിരുത്തും.