നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ(എന്‍.സി.ബി)യില്‍ ജോലിചെയ്യുന്ന പോലീസ് കോണ്‍സ്റ്റബിള്‍ ജഗേന്ദ്ര ശര്‍മയുടെ ഭാര്യ വര്‍ഷ ശര്‍മ(27)യെയും നാലും രണ്ടരവയസ്സും പ്രായമുള്ള മക്കളെയുമാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കൈഞരമ്പ് മുറിച്ചനിലയിലായിരുന്നു. കുട്ടികളുടെയടക്കം കൈഞരമ്പുകള്‍ മുറിക്കപ്പെട്ടിരുന്നു. സംഭവത്തില്‍ പോലീസ അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാവിലെയാണ് യുവതിയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ കണ്ടത്. രാവിലെ പത്തരയോടെയാണ് യുവതിയും മക്കളും ജീവനൊടുക്കിയെന്ന വിവരം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്നതോടെയാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടത്