വില്ലന്‍വേഷങ്ങളിലൂടെയും കോമഡി കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയില്‍ നിറഞ്ഞുനിന്ന കുണ്ടറ ജോണി കഴിഞ്ഞ ദിവസമായിരുന്നു വിടപറഞ്ഞത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മലയാളം കൂടാതെ തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ ജോണി വേഷമിട്ടിട്ടുണ്ട്. കിരീടത്തിലെ പരമേശ്വരന് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. വില്ലന്‍ വേഷങ്ങളാണ് ചെയ്തെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു ജോണിയെന്ന് നടന് മോഹന്‍ലാല്‍ അനുസ്മരിച്ചു.
മോഹന്‍ലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉള്‍പ്പെടെ എത്രയെത്ര ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചു. സിനിമകളില്‍ വില്ലന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തതെങ്കിലും ജീവിതത്തില്‍ നൈര്‍മല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യന് ആയിരുന്നു, എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി. ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളിനെയാണ് എനിക്ക് നഷ്ടമായത്. വേദനയോടെ ആദരാഞ്ജലികള്‍