ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിൻ്റെ മൂന്നാം സീറ്റ് ആവശ്യത്തിൽ പരിഹാസവുമായി മന്ത്രി പി രാജീവ്. മൂന്നാം സീറ്റിനായി ലീഗ് ദയനീയമായി യാചിക്കുന്നു എന്നായിരുന്നു പി രാജീവിൻ്റെ പ്രതികരണം. നിയമസഭയിൽ മൂന്നിലൊന്ന് പ്രാതിനിധ്യം ഉണ്ടായിട്ടും സീറ്റിനായി ലീഗ് കേഴുകയാണ് അപമാനം സഹിച്ച് യുഡിഎഫിൽ നിൽക്കണോ സ്വതന്ത്രമായി നിൽക്കണോ എന്ന് ലീഗിന് തീരുമാനിക്കാം എന്നും അദ്ദേഹം പറഞ്ഞു ലോക്സഭ തെരഞ്ഞെടുപ്പിൽ ഇത്തവണ വലിയ മുന്നേറ്റം ഇടതുമുന്നണിക്ക് ഉണ്ടാകുമെന്നുംനിലവിലെ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണെന്നും മന്ത്രി എടുത്തു പറഞ്ഞു.
.