മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ഫൂട്ടേജ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്’ ഫൂട്ടേജ് ‘
മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ് ഈ മഞ്ജു വാര്യർ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. അഞ്ചാം പാതിര, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി ഹിറ്റ് സിനിമകളുടെ എഡിറ്ററാണ് സൈജു ശ്രീധരൻ.
വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.