വിദേശ വനിതയുടെ ലൈംഗികാതിക്രമ പരാതിയില്‍ വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാതെ ഇയാള്‍ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് നടപടി.
ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഷാക്കിറിന് പോലീസ് നല്‍കിയിരിക്കുന്ന നിര്‍ദേശം. പരാതിയില്‍ സൗദി യുവതിയുടെ രഹസ്യ മൊഴി എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു.
സൗദി അറേബ്യന്‍ വനിതയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ സമയത്ത് അപമര്യാദയായി പെരുമാറിയെന്നാണ് മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന ഷക്കീര്‍ സുബാനെതിരെ യുവതി നല്കിയ പരാതി.