സീരിയലിലെ കഥാപാത്രത്തിന്റെ മരണം ചരമ കാര്‍ഡാക്കി പ്രമോഷനാക്കി അണിയറപ്രവര്‍ത്തകര്‍. സാന്ത്വനം എന്ന ജനപ്രിയസീരിയലിലെ ലക്ഷ്മിയമ്മ എന്ന കഥാപാത്രത്തിനു വേണ്ടിയാണ് അണിയറപ്രവര്‍ത്തകരുടെ ‘ചരമകാര്‍ഡ്’ പരസ്യം.
ചിപ്പി രഞ്ജിത്ത്, രാജീവ്, സജിന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സാന്ത്വനത്തിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. രക്ഷ, ഗോപിക, ഗിരീഷ്, അച്ചു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ഗിരിജാ പ്രേമനാണ് ലക്ഷ്മിയമ്മയായി അഭിനയിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് ചാനലുകാര് തന്നെ പരസ്യം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പ്രസിദ്ധീകരിച്ചതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്.