കെഎസ്ആര്‍ടിസിക്ക് ടൂർ പാക്കേജ് സർവീസുകൾ നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്വകാര്യ കോൺട്രാക്റ്റ് ക്യാരേജ് ഓപ്പറേറ്റർമാർ ടൂർ പാക്കേജ് സർവീസുകൾ നടത്തുന്നത് ചോദ്യം ചെയ്ത് നൽകിയ ഹർജി തള്ളികൊണ്ടാണ് ഉത്തരവ്.കെഎസ്ആർടിസിക്ക് ടൂർ പാക്കേജ് സർവീസ് നടത്താന്‍ നിയമപരമായ അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കെഎസ്ആർടിസിക്ക് പ്രത്യേക സ്ഥലങ്ങളിലേക്ക് ടൂർ സർവീസ് നടത്താനാണ് പെർമിറ്റ് നൽകിയിട്ടുള്ളത്.