കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജു പ്രഭാകർ. അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും.
ഇന്നലെയാണ് എംഡി പദവിയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്നും അദ്ദേഹം ഒഴിഞ്ഞേക്കുമെന്നും സൂചനയുണ്ട്.. ബിജു പ്രഭാകര്‍ കഴിഞ്ഞ മാസം 28ന് വിദേശത്തുനിന്ന് മടങ്ങിയെത്തിയ ശേഷം കെഎസ്ആര്‍ടിസി ഓഫീസില്‍ പോവുകയോ ഫയലുകളില്‍ തീരുമാനമെടുക്കുകയോ ചെയ്തിരുന്നില്ല.