ബൈക്കിലെത്തിയ യുവാവും യുവതിയും പട്ടാപ്പകല്‍ ക്ഷേത്രവഞ്ചികള്‍ മോഷ്ടിച്ചുകടന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ പൂവറ്റൂര്‍ പടിഞ്ഞാറ് മാവടി പുനരൂര്‍കുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലാണ് സംഭവം. മൂന്നു വഞ്ചികളാണ് കൊണ്ടുപോയത്.
കൊടിമരച്ചുവട്ടിലും രണ്ട് ഉപദേവാലയങ്ങള്‍ക്കു മുന്നിലും വെച്ചിരുന്ന കുടത്തിന്റെ ആകൃതിയിലുള്ള സ്റ്റീല്‍ വഞ്ചികളായിരുന്നു. ചൊവ്വാഴ്ച രാവിലെ ഇവ മൈലംകുളം ക്ഷേത്രത്തിനു സമീപത്തെ റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. മോഷണത്തിന്റെയും പണമെടുത്തശേഷം ഉപേക്ഷിക്കുന്നതിന്റെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.