ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പുറത്തുവന്ന രേഖാചിത്രത്തിലെ ഒരു യുവതി റിക്രൂട്ട്മെന്റ് തട്ടിപ്പിന്റെ ഇരയെന്ന് സൂചന. ഇവര്‍ നഴ്സിങ് കെയര്‍ ടേക്കര്‍ ആണെന്നാണ് പൊലിസ് സംശയിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയവരില്‍ മൂന്ന് പേരുടെ രേഖാചിത്രങ്ങള്‍ ഇന്നലെയാണ് പൊലിസ് പുറത്ത് വിട്ടത്. കുട്ടിയുടെ സഹായത്തോടെയാണ് പൊലിസ് രേഖാചിത്രം തയ്യാറാക്കിയത്. കുട്ടിയെ പരിചരിച്ച സ്ത്രീയുടെയും കാറിന്റെ ഡ്രൈവറുടെയും കുട്ടിയെ ആശ്രമം മൈതാനിയില്‍ ഉപേക്ഷിച്ച സ്ത്രീയുടെയും രേഖാചിത്രമാണ് പൊലിസ് പുറത്തുവിട്ടത്. കൂടെയുണ്ടായിരുന്ന മറ്റുള്ളവരുടെ മുഖം ഓര്‍മയില്ലെന്നാണ് കുട്ടി പൊലിസിനോട് പറഞ്ഞിട്ടുള്ളത്.
കുട്ടിയുടെ അച്ഛന്റെ മൊഴി പൊലിസ് വീണ്ടും രേഖപ്പെടുത്തും. അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയങ്ങള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കും വ്യക്തത വരുത്താനാണ് ശ്രമം. ആറുവയസുകാരിയുടെ അച്ഛന്റെ ഫഌറ്റില്‍ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. പത്തനംതിട്ടയിലെ ഫഌറ്റിലെത്തിയാണ് പരിശോധന നടത്തിയത്. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും സിസിടിവി ശേഖരണവും വാഹന പരിശോധനയും തുടരും.