58ാമത് ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിച്ചു. ഉറുദ്ദു കവിയും ഗാനരചയിതാവുമായ ഗുൽസാറിനും സംസ്കൃത പണ്ഡിതൻ രാംഭദ്രാചാര്യയ്ക്കുമാണ് 2023 ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചിരിക്കുന്നത്,ചിത്രകൂടത്തിലെ തുളസി പീഠത്തിന്റെ സ്ഥാപകനാണ് രാംഭദ്രാചാര്യ. ഹൈന്ദവ ആത്മീയനേതാവ്, വിദ്യാഭ്യാസ പ്രവർത്തകൻ, സാഹിത്യകാരൻ എന്നീ നിലകളിലും അദ്ദേഹം പ്രസിദ്ധനാണ്. 100 ഓളം പുസ്തകങ്ങളെഴുതിയിട്ടുണ്ട്. ഹിന്ദി ഗാനങ്ങളിലൂടെ ജനകീയനായ ഗുൽസാർ ഈ കാലഘട്ടിലെ മികച്ച ഉറുദ്ദു കവികളിലൊരാൾ കൂടിയാണ്. 2002 ൽ സാഹിത്യ അക്കാദമി അവാർഡ് നേടി. 2004 ൽ രാജ്യം പദ്മഭൂഷൻ നൽകി ആദരിച്ചു. 2013 ൽ അദ്ദേഹത്തിന് ദാദാസാഹേബ് ഫാൽകെ അവാർഡും ലഭിച്ചിരുന്നു.