ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്കു ശേഷം ഓസ്ട്രലിയക്കെതിരെ ട്വന്റി ട്വന്റി മത്സരത്തിന് ഇറങ്ങിയ ഇന്ത്യന്‍ യുവനിര ജയം സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയ ഓസ്ട്രേലിയയെ പിന്തുടര്ന്ന് ജയംനേടിയെടുത്തു.
209 പിന്തുടര്‍ന്ന ഇന്ത്യ 2 വിക്കറ്റ് വിജയമാണ് ഇന്ന് നേടിയത്. ക്യാപ്റ്റന്‍ ആയി ആദ്യ മത്സരത്തിന് ഇറങ്ങിയ സൂര്യകുമാര്‍ ആണ് ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചത്. 80 റണ്‍സ് എടുത്ത് സൂര്യ ടോപ് സ്കോറര്‍ ആയി. നാടകീയമായ അവസാന ഓവറില്‍ അവസാന പന്തില്‍ ആയിരുന്നു വിജയം. നാല് പന്തില്‍ മൂന്ന് റണ്‍സ് വേണ്ട സമയത്ത് ഇന്ത്യ മൂന്ന് വിക്കറ്റുകള്‍ ആണ് അവസാനം കളഞ്ഞത്. അവാന പന്തില്‍ സിക്സ് അടിച്ചാണ് റിങ്കു വിജയം ഉറപ്പിച്ചത്. 209 റണ്‍സ് ചെയ്സ് ചെയ്ത ഇന്ത്യ തുടക്കം മുതല്‍ ആക്രമിച്ചാണ് കളിച്ചത്. ഓപ്പണര്‍ റുതുരാജിനെ ആദ്യ ഓവറില്‍ റണ്ണൗട്ടില്‍ നഷ്ടമായെങ്കിലും ഇറങ്ങിയവര്‍ എല്ലാം ആക്രമിച്ചു കളിച്ചു. യശസ്വു ജയ്സ്വാള്‍ 8 പന്തില്‍ നിന്ന് 21 റണ്‍സ് എടുത്ത് പുറത്തായി. അതിനു ശേഷം സൂര്യകുമാറും ഇഷന്‍ കിഷനും നല്ല കൂട്ടുകെട്ട് പടുത്തു.