ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്. വിദ്യാര്‍ഥികളില്‍ ചിലര്‍ പുകയില ഉല്‍പ്പന്നങ്ങള്‍ സ്കൂളില്‍ കൊണ്ടുവരുന്നതായി അധ്യാപകര്‍ക്ക് വിവരം ലഭിച്ചിരുന്നു. അച്ചടക്ക സമിതിയുടെ ചുമതലയുള്ള അധ്യാപകന് നടത്തിയ പരിശോധനയില്‍ ഇത് കണ്ടെടുക്കുകയും ചെയ്തു. സഹപാഠികളിലൊരാള്‍ ഏല്‍പ്പിച്ചതാണെന്നാണ് കുട്ടി പറഞ്ഞത്. ഇതനുസരിച്ച് രണ്ടു പേരുടെയും രക്ഷിതാക്കളെ വിളിച്ചു വരുത്തിയിരുന്നു.
വൈകുന്നേരമാണ് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ അവശനായി കുട്ടിയെ വീട്ടില്‍ കണ്ടെത്തിയത്. കോട്ടയത്തെ സ്വകാര്യ അശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച യാണ് മരിച്ചത്. അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചതുമാണ് ആത്മഹത്യക്ക് കാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി.