നിയമനക്കോഴ കേസില്‍ ഹരിദാസന് പോലീസ് സ്റ്റേഷനില്‍ ഹാജരായി. ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനക്കോഴ കേസില്‍ ചോദ്യം ചെയ്യലിനിടെ ഒന്നും ഓര്‍മ്മയില്ലെന്ന് മൊഴി നല്‍കിയെന്നാണ് സൂചന. സെക്രട്ടറിയേറ്റില്‍ വെച്ച് പണം നല്‍കിയെന്ന ആരോപണത്തില്‍ കൃത്യമായ മറുപടി നല്‍കിയില്ല. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ നടന്ന ചോദ്യം ചെയ്യലില്‍ കാര്യങ്ങള്‍ വ്യക്തമാകാത്തതോടെ പോലീസ് ഹരിദാസനെ വിശദമായി ചോദ്യം ചെയ്യും.ഏപ്രില്‍ 10-ന് സെക്രട്ടറിയേറ്റിന് മുന്നില്‍ വെച്ച് ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫായ അഖില്‍ മാത്യുവിന് ഒരുലക്ഷം രൂപ നല്‍കിയെന്നായിരുന്നു ഹരിദാസന്റെ ആദ്യമൊഴി