ഐപിഎല്‍ 2024 സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍ നയിക്കും. ഹാര്‍ദിക് പാണ്ഡ്യ തന്റെ മുന്‍ ക്ലബ്ബ് മുംബൈ ഇന്ത്യന്‍സിലേക്ക് തിരികെപ്പോയതിനു പിന്നാലെയാണ് ഗുജറാത്ത് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചിരിക്കുന്നത്. 2022-ല്‍ നായകനായെത്തി ആദ്യ സീസണില്‍ തന്നെ ടീമിന് കിരീടം നേടിക്കൊടുക്കുകയും അടുത്ത സീസണില്‍ ഫൈനലിലെത്തിക്കുകയും ചെയ്ത ഹാര്‍ദിക്കിന്റെ മികവ് ആവര്‍ത്തിക്കുക എന്നതായിരിക്കും വരുന്ന സീസണില്‍ ഗില്ലിന് മുമ്പിലുള്ള പ്രധാന വെല്ലുവിളി.