മഹാദേവ് ഓൺലൈൻ ബുക്ക് ബെറ്റിംഗ് ആപ്ലിക്കേഷൻഎന്ന ഗെയിമിങ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ നടന് രണ്‍ബീര്‍ കപൂറിന് ഇഡി നോട്ടീസ്.വെള്ളിയാഴ്ച ഹാജരാകാനാണ് നിര്‍ദേശം. ഗെയിമിങ് ആപ് കമ്പനിയുടെ 417 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയതിന് പിന്നാലെയാണ് നീക്കം.അന്വേഷണവുമായി ബന്ധപ്പെട്ട് മറ്റ് ചില പ്രമുഖ ബോളിവുഡ് നടന്മാരെയും ഗായകരെയും അന്വേഷണ ഏജന്‍സി വിളിച്ചുവരുത്തിയേക്കുമെന്നും സൂചന.
ഈ വര്‍ഷം ഫെബ്രുവരിയില്‍ യുഎഇയില്‍ നടന്ന മഹാദേവ് ബുക്ക് ആപ്പ് പ്രൊമോട്ടറായ സൗരഭ് ചന്ദ്രക്കറിന്റെ വിവാഹ ചടങ്ങില്‍ പ്രമുഖ അഭിനേതാക്കളും ഗായകരും പങ്കെടുത്തിരുന്നു. ഇവരില്‍ നിന്നും ഇഡി മൊഴിയെടുത്തേക്കും