കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്നു സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയില്‍ 20 ലക്ഷം യുവജനങ്ങള്‍ പങ്കെടുക്കുമെന്നു ഡി വൈ എഫ് ഐ. കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനു മുന്നില്‍ നിന്നു ദേശീയ പാതയിലൂടെ തിരുവനന്തപുരം രാജ്ഭവന് മുന്നില്‍ വരെയാണ് ചങ്ങല തീര്‍ക്കുന്നത്.
റെയില്‍വേ യാത്രാ ദുരിതം, കേരളത്തോടുള്ള അവഗണന, കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പി ക്കുക എന്നിവയാണ് പ്രധാന മുദ്രാവാക്യങ്ങള്‍. ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് എ എ റഹീം കാസര്‍ഗോഡ് ചങ്ങലയുടെ ആദ്യ കണ്ണിയാകും. ഡി വൈ എഫ് ഐയുടെ ആദ്യ പ്രസിഡന്റ് ഇ പി ജയരാജന് രാജ്ഭവന് മുന്നില്‍ അവസാന കണ്ണിയാകും.