വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ബെംഗളൂരു മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയും കേന്ദ്ര മന്ത്രിയുമായ ശോഭ കരന്തലജെയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി ഡി.എം.കെ. കഴിഞ്ഞ ദിവസം നടത്തിയവിവാദപരാമര്ശത്തിന്റെ പേരിലാണ് ഡിഎംകെയുടെ നടപടി. തമിഴ്നാട്ടില്‍ നിന്നുള്ള, പരിശീലനം നേടിയവര്‍ വന്ന് കര്‍ണാടകയിലെ കഫേയില്‍ ബോംബ് വെച്ചുവെന്നായിരുന്നു ശോഭ കരന്തലജെയുടെ പരാമര്‍ശം.ഡി.എം.കെ. നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന് കഴിഞ്ഞ ദിവസം തന്നെ പരാമര്‍ശത്തെ അപലപിച്ചിരുന്നു. അതിനിടെ, പരാമര്‍ശം വിവാദമായതോടെ ശോഭ കരന്തലജെ മാപ്പ് പറഞ്ഞിരുന്നു