തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ സന്ദേശം. അമ്മയുടെ ഫോണിലേക്കാണ് സന്ദേശമെത്തിയത്. ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയത് ഒരു സ്ത്രീയാണ്. ‘കുട്ടി ഞങ്ങളുടെ കയ്യിലുണ്ടെന്നും 5 ലക്ഷം രൂപ കൊടുത്താൽ വിട്ട് നൽകാമെന്നു’മാണ് പറഞ്ഞതെന്നും ബന്ധു അറിയിച്ചു.
ഫോണ്‍ വന്നപ്പോള്‍ മാധ്യങ്ങളുള്പ്പെടെ വലിയ സംഘം ആള്ക്കാര് മുറിയിലുണ്ടായിരുന്നതിനാല് കൃത്യമായി കേള്‍ക്കാന്‍ വീട്ടുകാര്‍ക്കായില്ല. സന്ദേശമെത്തിയ ഉടന്‍ തന്നെ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കാന്‍ തിരിച്ചു.