മറുനാടൻ മലയാളി യൂട്യൂബ് ചാനൽ എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ കുമരകം പൊലീസ് കേസെടുത്തു. കളമശ്ശേരി സ്ഫോടനത്തിന് ശേഷം മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചതിനെതിരെയാണ് കേസ്. മലപ്പുറം സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്.
കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന് കാണിച്ച് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ പിവി അൻവർ എംഎൽഎയും പരാതി നൽകിയിരുന്നു.