ഇംഗ്ലണ്ടിനെതിരെ ആരംഭിക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തിരിച്ചടി. മൂന്നാം ടെസ്റ്റില്‍ ബുമ്ര കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. താരത്തിന് വിശ്രമം അനുവദിക്കാനാണ് സാധ്യത. പകരം മുഹമ്മദ് സിറാജിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫെബ്രുവരി 15ന് രാജ്കോട്ടിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക.ആദ്യ രണ്ട് ടെസ്റ്റുകളിലും ജസ്പ്രീത് ബുമ്രയുടെ മികച്ച പ്രകടനം ഇന്ത്യയ്ക്ക് നിര്‍ണായകമായിരുന്നു. രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റ് നേടി ഇംഗ്ലീഷ് പടയെ തകര്‍ത്ത ബുമ്രയാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത്. രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിങ്സുകളിലുമായി 15 വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. 32 ഓവറുകളില്‍ പന്തെറിഞ്ഞ താരം 160 റണ്‍സ് മാത്രമാണ് വഴങ്ങിയത്