കൊച്ചി : കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലൂടെ സമീപകാലത്ത് സിനിമാപ്രേമികളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന താരമാണ് മമ്മൂട്ടി. തികച്ചും വ്യത്യസ്തമായ ഒന്നാണ് മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആയി എത്തുക. ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന് രാഹുല്‍ സദാശിവന് ഒരുക്കുന്ന ഭ്രമയുഗം ആണ് അത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.
തീര്‍ത്തും ഭയപ്പെടുത്തുന്ന രീതിയിലാണ് രംഗങ്ങള്‍. ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രീകരിച്ചതെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. മമ്മൂട്ടിക്ക് പുറമേ അര്ജുന് അശോകന്, സിദ്ധാര്‍ഥ് ഭരതന്, അമാല്‍ഡ ലിസ്, മണികണ്ഠന് ആചാരി തുടങ്ങിയവര്‍ ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.