തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രമാണ് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിർമിച്ച് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘പ്രേമലു’. യുവ മനസുകളിൽ ഇടം നേടിയ പ്രേമലുവിന് പിന്നാലെ തങ്ങളുടെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ഭാവന സ്റ്റുഡിയോസ്.
നടൻ ഫഹദ് ഫാസിലാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ‘കരാട്ടെ ചന്ദ്രന്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസില്‍ ആണ്. പ്രേമലുവിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റിൽ കരാട്ടെ ചന്ദ്രൻറെ കോസ്റ്റ്യൂം ട്രയൽ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.