കളമശേരിയിലെ കണ്വന്ഷന് സെന്ററിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ മന്ത്രിമാരും രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്തു. സമാധാനവും സമുദായ സൗഹാര്‍ദവും മതനിരപേക്ഷതയും ശക്തിപ്പെടുത്തി മുമ്പോട്ടു പോകുമെന്നും കേരളം ഒറ്റ മനസ്സാണെന്നും യോഗം ഏകകണ്ഠമായി വ്യക്തമാക്കി.
സര്‍വ്വകക്ഷി യോഗത്തില്‍ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം ജീവന് കൊടുത്തും നിലനിര്‍ത്തുമെന്നും, അതാണ് കേരളത്തിന്റെ പാരമ്പര്യമെന്നുമാണ് പ്രമേയത്തിലുള്ളത്.
ഒറ്റപ്പെട്ട സംഭവങ്ങളെ മുന്‍നിര്‍ത്തി കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്.
രാജ്യവിരുദ്ധവും സമൂഹവിരുദ്ധവുമായ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള ജാഗ്രത ഓരോ മനുഷ്യനും ഉണ്ടാകണമെന്നും
പ്രമേയത്തില്‍ പറയുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.