നിയമനക്കോഴ കേസിലെ മുഖ്യപ്രതി അഖില്‍ സജീവ് പിടിയില്‍. തമിഴ്നാട്ടിലെ തേനിയില്‍ നിന്നാണ് അഖില്‍ സജീവിനെ പത്തനംതിട്ട പൊലിസ് പിടികൂടിയത്. അഖിലിനെ ഇന്ന് ഉച്ചയ്ക്ക് ശേഷം പത്തനം തിട്ടയിലെത്തിക്കും. പത്തനംതിട്ട സി.ഐ.ടി.യു ഓഫിസിലെ തട്ടിപ്പ് കേസിലാണ് പത്തനംതിട്ട പൊലിസ് പ്രത്യേക സംഘം ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ആരോഗ്യവകുപ്പിലെ നിയമനക്കോഴ കേസില്‍ പരാതിക്കാരനായ ഹരിദാസനില്‍നിന്ന് ലക്ഷം രൂപ പണമായി കൈപ്പറ്റിയത് ആരെന്ന് കണ്ടെത്താനാവാതെ പൊലിസ് നട്ടംമതിരിയുന്നതിനിടയിലാണ് അഖില്‍ സജീവിനെ കണ്ടെത്തിയിരിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ ആരോഗ്യമന്ത്രിയുടെ ഓഫിസിന് സമീപം അഖില്‍ മാത്യുവിന്റെ പേരില്‍ ആള്‍മാറാട്ടം നടത്തിയതാണെങ്കില്‍ അയാളെക്കുറിച്ച് അറിയാവുന്ന ഏകവ്യക്തി അഖില്‍ സജീവാണ്