സിനിമ – സീരിയല്‍ നടി രഞ്ജുഷ മേനോനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സിറ്റി ഓഫ് ഗോഡ്, മേരിക്കുക്കൊണ്ടുരു കുഞ്ഞാട്, തലപ്പാവ്, ബോംബെ മാര്‍ച്ച് 12, ലിസമ്മയുടെ വീട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
സീരിയല്‍ രംഗത്ത് സജീവമായ ഇവര്‍ ഫ്ളാറ്റില്‍ ഭര്‍ത്താവുമൊത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. രാവിലെ 10.45 നാണ് മരണവിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. പോലീസ് സംഭവസ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമല്ല. നര്‍ത്തകി കൂടിയായ താരം ഇംഗ്ലീഷ് പോസ്റ്റ് ഗ്രാജുവേഷന് കഴിഞ്ഞ ശേഷം ഭരതനാട്യത്തില്‍ ഡിഗ്രിയും കരസ്ഥമാക്കിയിട്ടുണ്ട്. വിവിധ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്ത വരന് ഡോക്ടറാണ്, എന്റെ മാതാവ്, നിഴലാട്ടം, മകളുടെ അമ്മ, ബാലാമണി തുടങ്ങി നിരവധി തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.