തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 31 ന് സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക്, ദൂരപരിധി നേക്കാതെ എല്ലാ പെര്‍മിറ്റുകളും പുതുക്കിനല്കണമെന്നതുള്പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നവംബര്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും സംയുക്തസമരസമതി അറിയിച്ചു.