ഏകദിനത്തില്‍ മികച്ച ശരാശരിയില്‍ ബാറ്റ് ചെയ്യുന്ന സഞ്ചു സാംസണെ ഏദകദിന ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത് അഭിപ്രായപ്പെട്ടിരിക്കുന്നത് സഞ്ചുവിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയത് സെലക്ടര്‍മാരുടെ മികച്ച തീരുമാനമെന്നാണ്.
സഞ്ജുവിനെ ലോകകപ്പ് സ്ക്വാഡില്‍ ഇന്ത്യ ഉള്‍പ്പെടുത്താതിരുന്നത് ശരിയായ തീരുമാനമാണെന്നു ഞാന്‍ കരുതുന്നു. കാരണം, താന്‍ ആരാണെന്നു ഒരു താരം സ്വയം മനസ്സിലാക്കുകയെന്നതു വളരെ പ്രധാനമാണ്. സുനില്‍ ഗവാസ്കര്‍, രവി ശാസ്ത്രി, ഹര്‍ഷ ഭോഗലെ തുടങ്ങിയ ഇതിഹാസങ്ങളെല്ലാം സഞ്ജുവിനെ അംഗീകരിക്കുകയും കഴിവില്‍ വിശ്വസിക്കുകയും ചെയ്യുന്നവരാണ്.
പക്ഷെ ബാറ്റിങില്‍ സഞ്ജുവിന്റെ സമീപനം ശരിയല്ല. ബൗളറെ നോക്കി, വിക്കറ്റിനെക്കുറിച്ച് മനസ്സിലാക്കി കളിക്കൂയെന്നു പറഞ്ഞാല്‍ അവന് അതു കേള്‍ക്കാറില്ലെന്നും ശ്രീശാന്ത് തുറന്നടിച്ചു. ബാറ്റിങില്‍ ആരുടെയും ഉപദേശം സഞ്ജു അംഗീകരിക്കാറില്ല. ഈ സമീപനം അവന് മാറ്റിയെടുക്കേണ്ടത് ആവശ്യമാണ്. ഇതിഹാസതുല്യരായ വ്യക്തികള്‍ നിങ്ങള്‍ക്കു വിലപ്പെട്ട ഒരു ഉപദേശം നല്കുമ്പോള് അതു മാനിക്കണമെന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു..