ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണമെഡല്‍ നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ അംഗമായ മലയാളി താരം മിന്നു മണി. സെമിയിലും ഫൈനലിലും കളിക്കാന്‍ സാധിക്കാത്തതില്‍ നിരാശ ഇല്ലെന്നും താനും ടീമിന്റെ ഭാഗമാണെന്നും മിന്നു മണി അഭിപ്രായപ്പെട്ടു.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പോയപ്പോള്‍ ഇന്ത്യയ്ക്ക് വെള്ളിയാണു ലഭിച്ചത്. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ സ്വര്‍ണം വേണമെന്ന് ടീമിന്റെ ആഗ്രഹമായിരുന്നു. അത് സാധിച്ചു. ആവേശകരമായ മത്സരത്തില്‍ ശ്രീലങ്കയെ ചെറിയ സ്കോറായ 117 റണ്‍സ് പ്രതിരോധിച്ചാണ് ഇന്ത്യ മെഡല്‍ നേട്ടം കരസ്ഥമാക്കിയത്.