തിരുവനന്തപുരം വെളളയമ്പലത്ത് വച്ച് ഓടിക്കൊണ്ടിരുന്ന പോലീസ് വാഹനത്തിന് തീപിടിച്ചു. ഓടിക്കൊണ്ടിരിക്കുമ്പോള്‍ പുക കണ്ടതിനെത്തുടര്‍ന്ന് വാഹനം നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി പരിശോധിച്ച് കൊണ്ടിരുന്നതിനിടെയാണ് വാഹനത്തില്‍ പെട്ടെന്ന് തീ ആളി പടരുകയായിരുന്നു. ആര്‍ക്കും പരിക്കുകളില്ല. ഇന്റലിജന്‍സ് സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വാഹനമായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി തീ അണച്ച ശേഷം മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.