ഉത്സവാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് പിന്നീട് ആശുപത്രിയില്‍ മരിച്ചു. പന്തല്ലൂര്‍ കടമ്പോട് ആലുങ്ങല്‍ മൊയ്തീന്‍കുട്ടി(36) ആണ് പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെ മരിച്ചത്.തിങ്കളാഴ്ച വൈകീട്ടാണ് പാണ്ടിക്കാട് പോലീസ് സ്റ്റേഷനില്‍ മൊയ്തീന്‍കുട്ടി കുഴഞ്ഞുവീണത്. പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്നാണ് മൊയ്തീന്‍കുട്ടി മരിച്ചതെന്ന് ബന്ധുക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആരോപിച്ചു. ഞായറാഴ്ച കടമ്പോട് തെക്കുമ്പാട് മുത്തപ്പന് വേലയുടെ എഴുന്നള്ളിപ്പ് നടക്കുന്നതിനിടെ സംഘര്‍ഷമുണ്ടായിരുന്നു. പോലീസ് ഇതുമായി ബന്ധപ്പെട്ട് വീഡിയോ ശേഖരിച്ചിരുന്നു. ഇതിൽ ഉള്‍പ്പെട്ടതിന്റെ പേരിലാണ് മൊയ്തീന്‍കുട്ടിയെയും കടമ്പോട് മൂത്താലി സമീറലി(35) തുടങ്ങിയവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.