65ാമത് സംസ്ഥാന കായികോത്സവത്തിന് തിരശീല വീണു. നിലവിലെ ചാംപ്യന്മാരായ പാലക്കാട് 231 രപോയിന്റോടെ കിരീടം നിലനിര്‍ത്തി.151 പോയിന്റോടെ മലപ്പുറമാണ് രണ്ടാമത്. സ്കൂളുകളില്‍ നിലവിലെ ചാംപ്യന്മാരായ ഐഡിയല്‍ കടകശ്ശേരി 57 പോയിന്റുമായി കിരീടം നിലനിര്‍ത്തി.
മാര്‍ബേസില്‍ കോതമംഗലത്തെ അവസാന നിമിഷം പിന്നിലാക്കിയാണ് ഐഡിയല്‍ കടകശ്ശേരിയുടെ കിരീട നേട്ടം. കഴിഞ്ഞ വര്‍ഷം ഏഴു സ്വര്‍ണം നേടിയ ഐഡിയല്‍ ഇത്തവണ അഞ്ചു സ്വര്‍ണമാണ് സ്വന്തമാക്കിയത്.
87 പോയിന്റോടെ എറണാകുളം മൂന്നാം സ്ഥാനത്തും 73 പോയിന്റോടെ കോഴിക്കോട് നാലാം സ്ഥാനത്താണ്.