കേരളത്തില്‍ ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന് നിയമസഭ ധര്‍ണ്ണയും മാര്‍ച്ചും സംഘടിപ്പിക്കുന്നു. ധര്‍ണ്ണ കെജിസിഎഫ് സംസ്ഥാന പ്രസിഡന്റ് വി.ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ട്രഷറി നിയന്ത്രണം ഏര്പ്പെര്ടുത്തി കരാറുകാരെ സാമ്പത്തികമായി ബുദ്ധിമുട്ടിച്ചു. നിലവിലെ പ്രശ്നങ്ങള്‍ പരിഹരിച്ചിലെങ്കില്‍ ടെണ്ടര്‍ ബഹിഷ്കരിക്കുമെന്നും പണികള്‍ നിര്‍ത്തിവെയ്ക്കുമെന്നും അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.