വോട്ട് പാഴാക്കരുത് എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീപ് യൂത്ത് ഐക്കണുകളായി പ്രമുഖരെ നിയോഗിക്കുന്നത്.വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കണായ നടി നമിത ബൈജുവിന് ഇത്തവണ വോട്ടില്ല‘പ്രേമലു’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ മമിതയുടെ കന്നി വോട്ടാണ് വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് നഷ്ടമായത്. വോട്ടർ സ്ലിപ് തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രവർത്തകർ നടിയുടെ കിടങ്ങൂരിലെ വീട്ടിലെത്തിച്ചു നൽകിയപ്പോഴാണ് മകളുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്ന വിവരം പിതാവ് അറിയുന്നത്.ജസ്റ്റിസ് കെ ടി തോമസ്, പായ് വഞ്ചിയിൽ ലോകം ചുറ്റി പ്രശസ്തനായ കമാൻഡർ അഭിലാഷ് ടോമി, മിസ് ട്രാൻസ് ഗ്ലോബൽ വിജയിയും മോഡലുമായ ശ്രുതി സിതാര, ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി എന്നിവരെയാണ് വോട്ടർമാരെ ബോധവൽക്കരിക്കാനും വോട്ടർ സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനും ഉള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്ട്രിക്കൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി കോട്ടയം മണ്ഡലത്തിലെ ഐക്കണുകളായി തെരഞ്ഞെടുത്തിരിക്കുന്നത്.ജില്ലകൾ തോറും പൗരപ്രമുഖരെ സ്വീപ് ഐക്കണുകളായി നിശ്ചയിച്ച സാഹചര്യത്തിൽ കന്നി വോട്ടർമാരെ ആകർഷിക്കുന്നതിനായാണ് മമിതയെ സ്വീപ് യൂത്ത് ഐക്കണമായി തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുത്തത്. സ്വീപ് യൂത്ത് ഐക്കണുകൾ വഴി വോട്ട് പാഴാക്കരുത് എന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസിഡറായി നിയോഗിച്ചിരിക്കുന്നത് നടൻ ടോവിനോ തോമസിനെയാണ്.