തൃപ്പൂണിത്തുറയിലെ വീട്ടില്‍വെച്ചാണ് അന്ത്യം. ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തി?ഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവര്‍ന്ന സംഗീതപ്രതിഭയായിരുന്നു അദ്ദേഹം. നടന് മനോജ് കെ ജയന് മകനാണ്.
ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയന് നവതി ആഘോഷിച്ചത്. സംഗീതജീവിതത്തിന്റെ 63-ാം വര്‍ഷത്തിലേക്കും അദ്ദേഹം കടന്നിരുന്നു. കെ. ജി ജയന്, കെ.ജി വിജയന് ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി ‘ജയവിജയ’ എന്നാക്കിയത് നടന് ജോസ് പ്രകാശ് ആയിരുന്നു. ആ കൂട്ടുകെട്ട് തെക്കേ ഇന്ത്യ മുഴുവന്‍ അലയടിച്ച ഗാനങ്ങളിലൂടെ പ്രണയമായും ഭക്തിയായും ഹൃദയങ്ങളില്‍ അലയടിച്ചു.
ഇരുപതോളം സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു. 1968-ല്‍ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖമാര്‍ ആണ് ആദ്യസിനിമ. ‘നക്ഷത്രദീപങ്ങള്‍ തിളങ്ങി…’, ‘ഹൃദയം ദേവാലയം…’ തുടങ്ങിയവ ഏറെ ഹിറ്റായി.
1988-ലായിരുന്നു കെ.ജി. വിജയന്റെ വിയോഗം. യേശുദാസ് ആലപിച്ച് കെ.ജി. ജയന് ഈണമിട്ട മയില്‍പ്പീലി എന്ന കൃഷ്ണഭക്തി ഗാന ആല്‍ബം ഇന്നും ആസ്വാദകഹൃദയങ്ങളിലുണ്ട്. കോട്ടയം നാഗമ്പടം കടമ്പൂത്ര മഠത്തില്‍ ഗേപാലന് തന്ത്രിയുടേയും പൊന്‍കുന്നം തകടിയേല്‍ കുടുംബാംഗം പതേരയായ നാരായണിയമ്മയുടേയും മകനായിട്ടാണ് ജനനം. ശ്രീനാരായണ ഗുരുവിന്റെ നേര് ശിഷ്യനായിരുന്നു അച്ഛന് ഗോപാലന് തന്ത്രി. ഭാര്യ പരേതയായ സരോജിനി അധ്യാപികയായിരുന്നു. മക്കള്‍: ബിജു കെ.ജയന് എന്നൊരു മകന്‍കൂടിയുണ്ട്.