സൂര്യ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് കങ്കുവ. ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന കങ്കുവയുടെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഒരു മിനിറ്റിന് താഴെയുള്ള ആവേശം കൊള്ളിക്കുന്ന ടീസർ ഹോളിവുഡ് വൈബിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സൂര്യയും ബോബി ഡിയോളും അവരുടെ സൈന്യവും തമ്മിലുള്ള ദ്വന്ദ്വയുദ്ധമാണ് ടീസറിലൂടെ കാണിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി അവകാശവുമായി ബന്ധപ്പെട്ടുള്ള വിവരമാണ് പുറത്തുവരുന്നത്.ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോസ് 100 കോടി രൂപയ്ക്ക് സ്വന്തമാക്കി. സൂര്യയുടെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണ് കങ്കുവ. 300 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. പത്തു ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.