തമിഴ് നടൻ വിജയ് സിനിമ ചിത്രീകരണത്തിനായി കേരളത്തിലെത്തുന്നു. വെങ്കട് പ്രഭു ഒരുക്കുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം'(ഗോട്ട്) എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനാണ് താരം എത്തുന്നത്. കേരളത്തിൽ മൂന്ന് വ്യത്യസ്ത ലൊക്കേഷനുകളിൽ ചിത്രീകരണം നടക്കുമെന്നാണ് വിവരങ്ങൾ.ചിത്രത്തിൻ്റെ ക്ലെെമാക്സ് രംഗങ്ങൾ തിരുവനന്തപുരത്ത് വെച്ച് ചിത്രീകരിക്കും. ഗ്രീൻഫീൽഡ് സ്റ്റേഡിയം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ ചിത്രീകരണമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്കയിൽ ചിത്രീകരിക്കാനിരുന്ന രംഗങ്ങളാണ് തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്. ക്ലെെമാക്സ് രംഗത്തിൽ മൂവായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ അണിനിരക്കുമെന്നാണ് സൂചന.