കോളേജ് ഡേ പരിപാടിയില്‍ പാടുന്നതിനിടെ ജാസി ഗിഫ്റ്റിനെ അപമാനിച്ച് പ്രിന്‍സിപ്പാള്‍. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ വെച്ചാണ് സംഭവമുണ്ടായത്. ജാസി ഗിഫ്റ്റിനൊപ്പം കോറസ് പാടാന്‍ പുറമെ നിന്ന് മറ്റൊരു പാട്ടുകാരനെ എത്തിച്ചിരുന്നു. എന്നാല്‍ ഉദ്ഘാടകന്‍ ആയ ജാസി ഗിഫ്റ്റിന് മാത്രം പാടാനാണ് അനുമതി നല്‍കിയിരുന്നതെന്ന് പ്രിന്‍സിപ്പാള്‍ നിലപാടെടുക്കുകയായിരുന്നു.
പുറത്ത് നിന്നുള്ള ആളുകളുടെ സംഗീത നിശ കോളേജിനകത്ത് നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. എന്നാല്‍ പ്രിന്‍സിപ്പാളിന്റെ നടപടി വിഷമമുണ്ടാക്കിയെന്ന് ജാസി ഗിഫ്റ്റ് പ്രതികരിച്ചു. ഒരു കലാകാരനെയും ഇങ്ങനെ അപമാനിക്കരുത്. പാട്ടുകാരനൊപ്പം കോറസ് പാടാന്‍ സാധാരണ ആളുകളെത്തും. എന്നാല്‍ ഇക്കാര്യമൊന്നും നോക്കാതെയാണ് പ്രിന്‍സിപ്പാള്‍ തന്റെ കയ്യില്‍ നിന്നും മൈക്ക് പിടിച്ചുവാങ്ങിയത്. കാലാകാരനെന്ന നിലയില്‍ ഇത് അപമാനിക്കലാണെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.