ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സി.പി.എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് പ്രഖ്യാപിച്ചത്. 15 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. എല്ലാവരും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ആറ്റിങ്ങല്‍- വി.ജോയ്
പത്തനംതിട്ട- ടി.എം.തോമസ് ഐസക്ക്
കൊല്ലം- എം.മുകേഷ്
ആലപ്പുഴ- എ.എം.ആരിഫ്
എറണാകുളം- കെ.ജെ.ഷൈന്‍
ഇടുക്കി- ജോയ്സ് ജോര്‍ജ്
ചാലക്കുടി- സി. രവീന്ദ്രനാഥ്
പാലക്കാട്- എ.വിജയരാഘവന്
ആലത്തൂര്‍- കെ.രാധാകൃഷ്ണന്
പൊന്നാനി- കെ.എസ്.ഹംസ
മലപ്പുറം- വി.വസീഫ്
കോഴിക്കോട്- എളമരം കരീം
കണ്ണൂര്‍- എം.വി.ജയരാജന്
വടകര- കെ.കെ.ശൈലജ
കാസര്‍കോട്- എം.വി.ബാലകൃഷ്ണന്.
പട്ടികയില്‍ രണ്ട് വനിതകള്‍ മാത്രമാണുള്ളത്. കെകെ ശൈലജയും എറണാകുളത്ത് മത്സരിക്കുന്ന കെജെ ഷൈനുമാണ് പട്ടികയിലെ വനിതകള്‍. 15 മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. ഒരു പൊളിറ്റ് ബ്യൂറോ അംഗവും മൂന്നു ജില്ലാ സെക്രട്ടറിമാരും നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെട്ടതാണ് സിപിഎം പാനല്‍.