മരണപ്പെട്ടുവെന്ന തരത്തിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഷെയർ ചെയ്തതിൽ മാപ്പ് പറഞ്ഞ് നടിയും മോഡലുമായ പൂനം പാണ്ഡെ രംഗത്തുവന്നു. കഴിഞ്ഞ ദിവസം സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് പൂനം പാണ്ഡെ മരിച്ചുവെന്ന് അവരുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് വന്നിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് ബോധവൽക്കരണം നല്‍കാനാണ് താന്‍ വ്യാജ മരണവാര്‍ത്ത സൃഷ്ടിച്ചതെന്നും പൂനം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വെളിപ്പെടുത്തുന്നു. ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് ആരാധകരോട് ക്ഷമ ചോദിച്ചത്. കൂടാതെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത് താനാണെന്നും നടി വെളിപ്പെടുത്തി.