തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ ക്രമക്കേട് സംബന്ധിച്ച് നിയമസഭയിലെ ചോദ്യം പിൻവലിച്ച് സിപിഎം എംഎല്‍എ എച്ച് സലാം. നിയമസഭ വെബ്സൈറ്റിൽ നിന്ന് ചോദ്യം പിൻവലിച്ചു. അച്ചടിച്ച് പ്രസിദ്ധീകരിച്ച ചോദ്യാവലിയിൽ നിന്ന് ചോദ്യം വെട്ടി. സഹകരണ വകുപ്പ് പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ സംഘങ്ങള്‍ ഏതൊക്കയാണ്, ഇവയുടെ ഭരണസമിതിക്ക് നേതൃത്വം നല്‍കുന്നത് ഏത് രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ളവരാണ്, വിശദാംശം ലഭ്യമാണോ, ഉണ്ടെങ്കില്‍ ബാങ്കുകളുടെ ജീല്ല തിരിച്ചുള്ള പട്ടികയും രാഷ്ട്രീയപാര്‍ട്ടിയും വ്യക്തമാക്കോമോ എന്നതായിരുന്നു ചോദ്യം. ഇതാണ് പിന്‍വലിച്ചത്. ചോദ്യം പിൻവലിച്ചതിന് പിന്നിൽ പാർട്ടി ഇടപെടലെന്നാണ് സൂചന. ക്രമക്കേട് കണ്ടെത്തിയ ഭരണസമിതികളിലേറെയും യുഡിഎഫ് ഭരണ സമിതികളിലാണെന്ന സഹകരണ വകുപ്പിന്റെ കണക്കിനെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു